ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി നേതാവ് അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ശനിയാഴ്ച സമയം അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.

കഴിഞ്ഞ ദിവസമാണ് അതിഷിയെ പാര്‍ട്ടി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വൈകുന്നേരത്തോടെ കെജ്‌രിവാള്‍ രാജിക്കത്തും നല്‍കി. ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണക്കുകയായിരുന്നു.

ഇതോടെ ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകുകയാണ് അതിഷി. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് അതിഷി നിലവില്‍ കൈകാര്യം ചെയ്യുന്നത്. മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

നിരക്ക് കുറച്ച്‌ സാമ്പത്തിക വർഷത്തെ ആദ്യ പണനയം ആർബിഐ പ്രഖ്യാപിച്ചു

നിരക്ക് കുറച്ച്‌ സാമ്പത്തിക വർഷത്തെ ആദ്യ പണനയം ആർബിഐ പ്രഖ്യാപിച്ചു.അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക്...

മാസപ്പടിക്കേസ്; സിഎംആർഎല്‍ നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വീണാ വിജയൻ പ്രതിയായ മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹർജികളില്‍ വാദം...

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്.കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്സിങ്...

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി. ഗവർണർക്ക് സമയപരിധി നിശ്ചയിച്ചു.ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും...