എ.ടി.എം. കാർഡിന് സർവീസ് ചാർജ്; തപാൽ വകുപ്പ് നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.
കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനൽകിയിരുന്നു. പരാതിക്കാർ എ.ടി.എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്‌സ് അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി. തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നല്കണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

spot_img

Related articles

പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും, ആനന്തുവും

കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും.ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : വി അബ്ദുറഹ്‌മാന്‍

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ...

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ

കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. 'ലൈഫ്...