ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം

ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.

രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റയും സ്റ്റീവും. ഇതിനിടെയാണ് ആക്രമണം നടന്നത്. താമസ സ്ഥലത്തിന് രണ്ട് കീലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ രണ്ടംഗ സംഘം തങ്ങളുടെ വാഹനത്തെ മറികടന്നതായി അനൂപ് പറഞ്ഞു. ഇവര്‍ തൊട്ടുമുന്നില്‍ പോയ ബലേനോ കാറിനെ തടഞ്ഞുനിര്‍ത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയ്യാറായില്ല. അക്രമികള്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ കാര്‍ അതിവേഗം ഓടിച്ച്‌ അവര്‍ രക്ഷപ്പെട്ടു. ഇതോടെ അക്രമികള്‍ തങ്ങളെ ലക്ഷ്യംവെച്ചുവെന്ന് അനൂപ് പറഞ്ഞു.

ഈ സമയം ഭാര്യയോട് വീഡിയോ പകര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും അനൂപ് പറഞ്ഞു. അക്രമികള്‍ ഡ്രൈവര്‍ സീറ്റിനരികിലെത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ ആക്രമികളില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസ് പൊട്ടി മകന്റെ തലയില്‍ തറച്ചു കയറി. മകന്റെ തലയ്ക്ക് മൂന്ന് തുന്നലുണ്ടെന്നും അനൂപ് പറഞ്ഞു.

അനൂപിന്റെയും ഭാര്യയുടെയും പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...