തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ കുളത്തൂർ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്.സ്കൂൾ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെയാ ണ് ഇയാൾ പതിനേഴുകാരൻ്റെ കഴുത്തറത്തത്. വിദ്യാർഥിയുടെ കഴുത്തിൽ പത്തോളം തുന്നലുണ്ടെന്ന് പോലീസ് പറഞ്ഞു.ആക്രമണം നടന്ന ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. ആക്രമണത്തിന് പിന്നിൽ പൂർവ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

