തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദിയിൽ ടിടിഇക്ക് നേരെ ആക്രമണം.
ജനശതാബ്ദിയിലെ ടി ടി ഇ ജെയ്സൺ തോമസിനാണ് പരിക്കേറ്റത്.
ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്.
തിരുവനന്തപുരം സ്റ്റേഷനിൽനിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം.
ഇതിനു പിന്നാലെ അക്രമി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു.
ട്രെയിനിന്റെ വാതിൽക്കൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോടു ടിടിഇ ആയ ജെയ്സൻ തോമസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണു പ്രകോപനമെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ടിടിഇയുടെ നിർദ്ദേശം പാലിക്കാൻ ഇയാൾ തയാറായില്ല.
മാത്രമല്ല, ടിടിഇയെ ആക്രമിക്കുകയും ചെയ്തു.
ജയ്‌സന്റെ മുഖത്തു മാന്തിയായിരുന്നു ആക്രമണം.
തൊട്ടുപിന്നാലെ ഇയ്യാൾ ട്രെയിനിൽ നിന്നും ചാടി ഇറങ്ങി.
മുഖത്ത് പരിക്കേറ്റ ജയ്സൺ ചികിത്സ തേടി