യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; നാലുപേർ പിടിയിൽ

ചങ്ങനാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ.

കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വെച്ച് ഓഗസ്റ്റ് 23 ന് രാത്രി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാലു പേരെ പോലീസ് പിടികൂടിയത്.
.
ചങ്ങനാശ്ശേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, അനീഷ് സലീം ആദിൽ അൻസാരി, റഫീഖ് പി.എ എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

23ന് രാത്രി 11 മണിയോടുകൂടി കാറിലെത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വെച്ച് സ്കൂട്ടറിൽ വരികയായിരുന്ന തെങ്ങണ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും ഇടിച്ചു വീഴ്ത്തുകയും ഇവരെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇവർ പിന്തുടർന്ന് കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ശരീരമാസകലം വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയിരുന്നു.തുടർന്ന് ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

തുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത് .

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആർ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ജയ്മോൻ, നിയാസ്, മനേഷ് ദാസ് മണികണ്ഠൻ, ബർണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാന്റ് ചെയ്തു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...