പെരിന്തല്‍മണ്ണയില്‍ വീണ്ടും സ്വര്‍ണ്ണ കവര്‍ച്ച നടത്താന്‍ ശ്രമം. വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവരാനായിരുന്നു സംഘത്തിന്റെ ശ്രമം. ആക്രമണത്തിനിടയില്‍ വ്യാപാരി യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനം അക്രമികള്‍ കവര്‍ന്നു. വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടെന്നു കരുതിയായിരുന്നു വാഹനം കവര്‍ന്നത്. പെരിന്തല്‍മണ്ണ ദര്‍ശന ഗോള്‍ഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ബൈക്കിലെത്തിയ മൂവര്‍ സംഘം മുഖം മറച്ചിരുന്നതായാണ് വ്യാപാരിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ വ്യാപാരിക്ക് നേരെ മുളകുപൊടി എറിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.