തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം

റയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം.തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി വച്ചത്. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് സംഭവം.ആർ പി എഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.

Leave a Reply

spot_img

Related articles

അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ പോലീസുകാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം.ഈ മാസം ആദ്യമാണ് മലാപ്പറമ്പിൽ ഒരു...

നിലമ്പൂരിലെ പെട്ടി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ

നിലമ്പൂരിലെ പെട്ടി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ.പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും...

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും...

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പോലീസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പോലീസ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹന പരിശോധന....