ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം.
ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്‍റെ കുന്നിലെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
50 പവനും നാലര ലക്ഷം രൂപയുമാണ് മോഷണം പോയിരിക്കുന്നത്.
ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
കിടപ്പു മുറിയിലെ ലോക്കര്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആണ് മോഷണം നടന്ന വിവരം ഇവരറിഞ്ഞത്.
ബെഡ്റൂമിലെ ലോക്കർ തകർത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
50 പവനോളം വരുന്ന സ്വർണാഭരണങ്ങളായിരുന്നു മോഷണം പോയത്.
ബാങ്ക് ലോണിന് അടയ്ക്കാൻ വച്ചിരുന്ന നാലര ലക്ഷത്തോളം രൂപയുമാണ് മോഷ്ടാക്കൾ കവര്‍ന്നത്.