ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഡല്‍ഹിക്കായി തകര്‍ത്തടിക്കുന്ന യുവതാരം ജേസണ്‍ ഫ്രേസര്‍ മക്‌ഗുര്‍കിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ലോകകപ്പ് ടീമില്‍ ഇടമില്ല.

മിച്ചല്‍ മാര്‍ഷ് നായകനാകുന്ന ടീമില്‍ ഏകദിന ലോകകപ്പ് നേടിയ നായകന്‍ പാറ്റ് കമിന്‍സുമുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഓസ്ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലാത്ത ആഷ്ടണ്‍ ആഗര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ 15 അംഗ ടീമിലെത്തിയതാണ് മറ്റൊരു സര്‍പ്രൈസ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന ടിം ഡേവിഡ്, ഹൈദരാബാദിനായി തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡ്, ലഖ്നൗവിനായി തിളങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസ്, വെറ്ററന്‍ താരങ്ങളായ മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍ എന്നിവരും ലോകകപ്പ് ടീമിലുണ്ട്.

മാത്യു വെയ്ഡിനൊപ്പം ജോഷ് ഇംഗ്ലിസാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഒരു ദശകത്തിനിടെ ആദ്യമായാണ് 34കാരനായ സ്മിത്ത് ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുന്നത്.

2014നുശേഷം ഓസ്ട്രേലിയ കളിച്ച എല്ലാ ലോകകപ്പുകളിലും സ്റ്റീവ് സ്മിത്ത് കളിച്ചിരുന്നു. ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണറുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും വെറ്ററന്‍ താരത്തില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷിനെ ഔദ്യോഗികമായി ഓസ്ട്രേലിയയുടെ ടി20 ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...