Author 2

Exclusive Content

spot_img

നവവധു ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിനിരയായി

വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ് നവവധു ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിനിരയായി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. മൊബൈൽ ചാർജ്ജറിൻ്റെ വയർ കഴുത്തിൽ മുറുക്കി ഉൾപ്പെടെ ക്രൂരമായ മർദ്ദനമാണ് യുവതിക്ക് നേരെ നടന്നതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ...

നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സംഘര്‍ഷം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ സംഘര്‍ഷം. പോളിങ് ബൂത്തില്‍ വോട്ടറെ കയ്യേറ്റം ചെയ്ത് വൈഎസ്‌ആര്‍ എംഎല്‍എ. പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ എംഎല്‍എ അടിക്കുകയും...

ഏസി പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി കത്തി നശിച്ചു

ഏസി പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി കത്തി നശിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയതായിരുന്നു. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.98% വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 % വിജയം. 99.9% വിജയത്തോടെ  തിരുവനന്തപുരം മേഖലയാണ് മുന്നിൽ.  ചെന്നൈയിൽ 98.47, ബെംഗളൂരുവിൽ 96.95 എന്നിങ്ങനെയാണ് വിജയശതമാനം. പത്താം ക്ലാസ് പരീക്ഷാഫലംഇന്ന് വൈകിട്ട്...

പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്നായി

പുതുവൈപ്പ് ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ്...

നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിക്കും

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കും. ഇന്ത്യന്‍ എംബസി നിയോഗിച്ച യെമനിലെ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചര്‍ച്ച. പ്രാരംഭ ചര്‍ച്ചയ്ക്ക് മുന്‍പ് 35 ലക്ഷം രൂപ യെമന്‍ സര്‍ക്കാരില്‍ അടയ്ക്കണം. തുക...