കേരളത്തിലും പൗരത്വനിയമം നടപ്പിലാക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞു.
പിണറായി ചെയ്യേണ്ട.
അതു കളക്ടർമാർ ചെയ്യും.
നടപ്പാക്കില്ലെന്നു പറയാൻ കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും കെ.സുരേന്ദ്രൻ.
തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ.
ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.
ഇതിനായി 5000 കോടി രൂപ സർക്കാർ...
ആലപ്പുഴ ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.
പട്ടാമ്പി സ്വദേശി ഇസ്മയിൽ ആണ് മരിച്ചത്.
പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്.
പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി.
ചന്തിരൂരിൽ വെച്ച്...
വായ്പാ പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാൻ സുപ്രീംകോടതി.
ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇപ്പോൾ നല്കുന്ന തുക അടുത്ത കൊല്ലത്തെ...
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ നിർദ്ദേശം.
തന്നെ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു...
കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല.
കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്.
തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ്...