ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലി സംഘർഷം

പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു.

ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.

കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിരിച്ചുള്ള കല്ലേറിൽ സമീപ വീട്ടുകാരായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും സംഘർഷത്തില്‍ പരുക്കേറ്റു.

മേട്ടുപ്പാറ സ്വദേശി ജിഷ്ണുവിൻ്റെ സുഹൃത്തിൻ്റെ ബൈക്ക് പ്രദേശവാസിയുടെ ഓട്ടോയിൽ തട്ടിയതാണ് തർക്കത്തിന് കാരണം.

രതീഷും, രമേഷും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് ആണ് ഇരച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...