അവിയലിനുമുണ്ടൊരു ഐതിഹ്യം

പച്ചക്കറികളും പച്ചമുളക് ചേര്‍ത്തരച്ച തേങ്ങയും കട്ടിത്തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ന്ന സ്വാദിഷ്ഠമായ അവിയല്‍ നമ്മള്‍ മലയാളികള്‍ക്ക് സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്.

ചേന, വാഴക്ക, കുമ്പളങ്ങ, മത്തന്‍, മുരിങ്ങക്ക, കാരറ്റ്, പടവലങ്ങ തുടങ്ങിയവയാണ് അവിയലിന്‍റെ ചേരുവകള്‍. ചിലര്‍ തൈരിനു പകരം മാങ്ങ ഉപയോഗിക്കുന്നു.

ചോറിനൊപ്പമോ അല്ലെങ്കില്‍ പ്രാതല്‍വിഭവങ്ങളുടെ കൂടെയോ അവിയല്‍ കഴിക്കാം.

ചെറിയ അളവില്‍ അടുക്കളയില്‍ ബാക്കിയുള്ള പച്ചക്കറികള്‍ പാഴായിപ്പോകാതെ വെയ്ക്കാന്‍ പറ്റിയ നല്ലൊരു വിഭവമാണ് അവിയല്‍.

അവിയലുണ്ടായതിനെക്കുറിച്ചൊരു ഐതിഹ്യവുമുണ്ട്.

മഹാഭാരതകഥയില്‍ അജ്ഞാതവാസക്കാലത്ത് പഞ്ചപാണ്ഡവരിലെ ഭീമസേനനാണത്രേ ആദ്യമായി അവിയലുണ്ടാക്കിയത്.

അജ്ഞാതവാസക്കാലത്തിനിടയില്‍ പാണ്ഡവര്‍ക്ക് വിരാടരാജാവിന്‍റെ കൊട്ടാരത്തില്‍ വേഷപ്രച്ഛന്നരായി കഴിയേണ്ടിവന്നു.

അവിടെ ഭീമന്‍റെ വേഷം പാചക്കാരന്‍റേതായിരുന്നു.

കൊട്ടാരത്തില്‍ അപ്രതീക്ഷിതമായി ധാരാളം അതിഥികൾ എത്തിയപ്പോള്‍ ഒരു പ്രത്യേക കറി വെയ്ക്കാന്‍ മാത്രമുള്ള പച്ചക്കറി അടുക്കളയില്‍ ഉണ്ടായിരുന്നില്ല.

ഭീമന്‍ എന്തു ചെയ്തെന്നോ?

എല്ലാം പച്ചക്കറികളും കൂടി വേവിച്ചെടുത്ത് തേങ്ങയും അരച്ചുചേര്‍ത്ത് അവിയലാക്കി.

സദ്യ ഗംഭീരമാവുകയും ചെയ്തു.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...