പകൽ 11മണി മുതല്‍ 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ ചൂട് കൂടും. ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡ‍ിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃത‍ര്‍ അറിയിച്ചു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

Leave a Reply

spot_img

Related articles

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവ്

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍,...

‘പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു’; മേനക ഗാന്ധി

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര...

ആലപ്പുഴയിൽ ബാർ ജീവനക്കാരന് കുത്തേറ്റു; ഒരാൾ അറസ്സിൽ

ആലപ്പുഴ മാരാരിക്കുളത്ത് മദ്യ ലഹരിയിൽ യുവാവ് ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമം . മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS...

‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്

പ്രേക്ഷകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമായി എമ്പുരാന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആദ്യചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം...