ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന് നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്നി കെ. കാഞ്ചന ഏര്‍പ്പെടുത്തിയ അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്പിക്കുളള കേരള സംഗീത നാടക അക്കാദമി നല്കുന്ന 25,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന് നായര്‍ പുരസ്കാരത്തിനുവേണ്ടിയുളള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. നാമനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 11 ന് വൈകീട്ട് 5 നകം കേരള സംഗീത നാടക അക്കാദമിയില്‍ നേരിട്ടോ, സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ – 680 020 എന്ന വിലാസത്തിലോ ലഭിക്കണം. നാമനിര്‍ദ്ദേശ ഫോമും നിയമാവലിയും keralasangeethanatakaakademi.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2332134.