മൂന്നു നേരം ആഹാരം ശീലിച്ചവരാണ് മലയാളികള്‍.
ആയുര്‍വ്വേദം പറയുന്നത് രണ്ടു നേരത്തെ ഭക്ഷണമാണ്.
പകരം അളവു കുറയ്ക്കുക എന്നതാണ് അഭികാമ്യം.
രാവിലെയും വൈകുന്നേരവും താരതമ്യേന ലഘുവായും ഉച്ചയ്ക്ക് വയറു നിറയെയും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
കായികാദ്ധാനമില്ലാത്ത ജോലിചെയ്യുന്നവര്‍ അരിയാഹാരവും കിഴങ്ങുവര്‍ഗ്ഗങ്ങളും കഴിക്കുന്നത് പരമാവധി കുറയ്ക്കണം.
രാവിലെ രണ്ടു ചപ്പാത്തിയും പഴങ്ങളും മതി.
വൈകുന്നേരത്തെ ഭക്ഷണം രാവിലത്തേതിനേക്കാള്‍ കുറവു മതി.
ധാന്യങ്ങള്‍കൊണ്ടുള്ള ആഹാരം തീരെ കുറച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി വൈകുന്നേരത്തെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
പഴച്ചാറുകളും വെജിറ്റബിള്‍ സലാഡുമാകാം.
വെള്ളവും ആവശ്യത്തിനു കുടിക്കണം.
പഴം കഴിച്ച് അതിനൊപ്പം വെള്ളം കുടിക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യത്തെ കുറയ്ക്കും.