കോട്ടയം: വയോജനആരോഗ്യ സംരക്ഷണത്തിനായി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും കുറിച്ചി ഹാമിയോപ്പതി മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 20 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കുറിച്ചി എണ്ണയ്ക്കാച്ചിറ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ സൗജന്യ രക്ത പരിശോധന ഉണ്ടായിരിക്കും.