ബി.ഫാം പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ  വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ എൻട്രി മുഖേന ബി.ഫാം കോഴ്‌സിനു പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടേണം.  ബി.ഫാം (ലാറ്ററൽ എൻട്രി) 2024 കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രേസ്‌പെക്ടസ് ക്ലോസ് 7.3.5, 7.3.6 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റ് / അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ : 0471 2525300.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...