2024-25 അധ്യയന വർഷം കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കോട്ടയം, കുമരകം റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ നടത്തുന്ന B.Sc. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ ഡിഗ്രി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗക്കാർക്ക് 1000 രൂപയും, SC/ST/ഭിന്ന ശേഷിക്കാർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. മെഡിക്കൽ, അനുബന്ധ കോഴ്‌സുകളുടെ NEET- KEAM (2024) ലെ റാങ്ക് / CUET- ICAR-UG 2024 അടിസ്ഥാനമാക്കി പ്രവേശനം നടത്തും. യോഗ്യത, തിരഞ്ഞെടുക്കുന്ന രീതി, കോഴ്സുകളുടെ നടത്തിപ്പ് മുതലായവയുടെ വിശദാംശങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്പെക്ടസിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, +91 487-243 8139 (പ്രവർത്തി ദിവസങ്ങളിൽ 10 AM മുതൽ 5 PM വരെ) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ hqreduf@kau.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.