കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കി, വായില്‍ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി
പനമ്പള്ളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.
കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയെന്നും വായില്‍ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.
മുറിയുടെ വാതിലില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി.
അതേസമയം കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.
ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്‌സല്‍ കവറിലാക്കി ഫ്‌ലാറ്റില്‍ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്.
കുട്ടി കൊല്ലപ്പെടും മുന്‍പ് തന്നെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.
താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.