കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂൺ 15 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.