കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ റാഗിംങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് ജാമ്യം.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്.ആറ് ജൂനിയർ
വിദ്യാർഥികളാണ് റാഗിങിന് ഇരയായത്.കഴിഞ്ഞ ഫ്രെബ്രുവരി 11 നാണ് പ്രതികൾ അറസ്റ്റിലായത്.
