മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന് ജാമ്യം

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന് ജാമ്യം.

കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. റോസ് അവന്യു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ഏഴു തവണ കേജ്‌രിവാളിന് ഇ.ഡി നോട്ടിസ് അയച്ചിരുന്നു.

എന്നാൽ ഹാജാരാകാൻ അദ്ദേഹം തയാറായില്ല.

ചോദ്യം ചെയ്യലിനു കേജ്‌രിവാൾ ഹാജരാകാത്തതിനെതിരെ ഇ.ഡി കോടതിയിൽ ഹർജി നൽകി.

ഹർജിയിൽ കേജ‍്‍രിവാൾ ഇന്നു നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി തള്ളിയതോടെയാണ് ഇന്നു കോടതിയിൽ എത്തിയത്.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...