ബല്‍റാം മട്ടന്നൂർ (62) അന്തരിച്ചു

എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂർ (62) അന്തരിച്ചു.

അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

കർമ്മയോഗി, കളിയാട്ടം, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

മുയല്‍ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലൻ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങളും ബല്‍റാം രചിച്ചിട്ടുണ്ട്.

നാറാത്ത് സ്വദേശിനി കെ.എൻ. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം ഇന്ന് പകല്‍ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍

Leave a Reply

spot_img

Related articles

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...