കോഴിക്കോട് ബാലുശ്ശേരിയില്‍ പൊലീസുകാരനെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷി(40)നെയാണ് തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി ഇയ്യാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതാണ് ജിതേഷ്.2012 എം.എസ്.പി. ബാച്ചിലെ പോലീസുകാരനാണ്.