സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

Leave a Reply

spot_img

Related articles

പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അദ്ധ്യായം; അടൂര്‍ പ്രകാശ്

പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം...

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ഡൽഹി സുർജിത് ഭവനിൽ യോഗം ചേരുക. ജനറൽ സെക്രട്ടറിയായി...

എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് നിലമ്പൂരിൽ ആവേശോജ്വലമായ സ്വീകരണം

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ നിലമ്പൂരിൽ എത്തിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് ആവേശോജ്വലമായ സ്വീകരണം. വൻ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം...

പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ? ഇന്നറിയാം

പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ എന്ന് ഇന്നറിയാം.മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാല്‍ അസോസിയേറ്റ് മെമ്ബറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന്...