മെയ് മാസത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും

മെയ് മാസത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും. അതുകൊണ്ട് തന്നെ സമയബന്ധിതമായി ചെയ്തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്താൽ അബദ്ധമാകും.

അതിനാൽ ബാങ്ക് ഏതൊക്കെ ദിവസങ്ങളിൽ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. മെയ് മാസത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും.

ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒമ്പത് അവധികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആശ്രയിച്ച് അവധിദിനങ്ങൾ വ്യത്യാസപ്പെടാം.

2024 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.

മെയ് 1 (ബുധൻ): മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, മണിപ്പൂർ, പശ്ചിമ ബംഗാൾ, ഗോവ, ബിഹാർ, കേരളം എന്നിവിടങ്ങളിൽ മഹാരാഷ്ട്ര ദിനം/മെയ് ദിനം (തൊഴിലാളി ദിനം) പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 5 (ഞായർ) ബാങ്ക് അവധി

മെയ് 7 (ചൊവ്വ): ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.

മെയ് 8 (ബുധൻ): രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 10 (വെള്ളി): ബസവ ജയന്തി/അക്ഷയ തൃതീയ പ്രമാണിച്ച് കർണാടകയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 11 (രണ്ടാം ശനിയാഴ്ച) ബാങ്ക് അവധി

മെയ് 12 (ഞായർ) ബാങ്ക് അവധി

മെയ് 13 (തിങ്കൾ): ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മു കശ്മീരിലെ ബാങ്കുകൾ അടച്ചിടും.

മെയ് 16 (വ്യാഴം): സംസ്ഥാന ദിനത്തോടനുബന്ധിച്ച് സിക്കിമിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 19 (ഞായർ) ബാങ്ക് അവധി

മെയ് 20 (തിങ്കൾ): 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ബാങ്കുകൾ അടച്ചിടും.

മെയ് 23 (വ്യാഴം): ത്രിപുര, മിസോറാം, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് സംസ്ഥാനം, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ ബാങ്കുകൾ ബുദ്ധ പൗർണിമയ്ക്ക് അടച്ചിടും.

മെയ് 25 (ശനി): നസ്‌റുൽ ജയന്തി, ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനായി ത്രിപുരയിലും ഒഡീഷയിലും ബാങ്കുകൾ അടച്ചിടും.

മെയ് 26 (ഞായർ) ബാങ്ക് അവധി

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...