2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. എല്‍ ക്ലാസിക്കോ മത്സരത്തിന്റെ എല്ലാ ആവേശവും നിറച്ചായിരുന്നു ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടത്. ആവേശപ്പോരാട്ടത്തിന്റെ തുടക്കം തന്നെ ലീഡെടുത്തത് റയലായിരുന്നു. അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു എംബാപ്പെ ബാഴ്‌സയുടെ വല കുലുക്കിയത്.

എന്നാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് റയലിന് ലീഡ് കാത്തുസൂക്ഷിക്കാൻ സാധിച്ചത്. 22-ാം മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ ബാഴ്സയുടെ മറുപടിയെത്തി. മികച്ച ക്ലിനിക്കല്‍ ഫിനിഷിലൂടെ താരം വലകുലുക്കി. പിന്നാലെ ബാഴ്സ 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറും മുമ്ബ് റയലിന്റെ വല വീണ്ടും കുലുങ്ങി. 39-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലെജാന്‍ഡ്രോ ബാല്‍ഡേയുടെ ഗോളിലൂടെ ബാഴ്സ 1-4ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില്‍ റാഫീഞ്ഞ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. നാല് ഗോളുകള്‍ക്ക് പിറകിലെന്ന വലിയ നാണക്കേട് മാറ്റാൻ റയല്‍ കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങി. ഇതിനിടെ ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി.

ഇതോടെ ബാഴ്‌സ പത്തു പേരായി ചുരുങ്ങിയത് റയലിന് ആശ്വാസം നല്‍കി. 60-ാം മിനിറ്റില്‍ തന്നെ റോഡ്രിഗോയിലൂടെ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ കരുതലോടെ കളിച്ച ബാഴ്‌സലോണ റയലിന് തിരിച്ചുവരാന്‍ ഒരവസരവും നല്‍കാതെ പിടിച്ചുനിന്നു. ഇതോടെ ബാഴ്‌സ വിജയവും കിരീടവും ഉറപ്പിച്ചു.ബാഴ്സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ സൂപ്പർ താരം റാഫീഞ്ഞ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...