നിലവിലെ പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണില്‍ അവസാനിക്കുന്നതിനാലാണ് നടപടി.
ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണെന്നും പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദ്രാവിഡിന് തുടരാൻ താല്‍പര്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കാമെന്നും മൂന്ന് വർഷത്തേക്കാകും പുതിയ പരിശീലകന്റെ നിയമനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും. വിദേശ പരിശീലകനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് വിടും. എല്ലാ ഫോര്‍മാറ്റുകള്‍ക്കും ഒരൊറ്റ പരിശീലകനെയാകും നിയമിക്കുക. ഐ.പി.എല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരുന്ന കാര്യത്തില്‍ പരിശീലകരും ക്യാപ്റ്റന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.