ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ നടക്കും.
ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും.
ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ് പൊതുദർശനം.
പള്ളിയിലേക്ക് വിലാപ യാത്രയായി പോയ ശേഷം തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും.
ഈ മാസം ഏഴിന് അമേരിക്കയിലെ വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്.