ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്‌കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

കോഴിക്കോട് വനിതാ കമ്മിഷന്‍ റീജിയണല്‍ ഓഫീസില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.


നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നില്ല എന്ന സാഹചര്യത്തിലുള്ള പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്.

പ്രൊബേഷന്‍ പിരീഡിലുള്ള ഗര്‍ഭിണിയായ അധ്യാപികയെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാത്തതു സംബന്ധിച്ച പരാതി സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നു.

അധ്യാപികയ്ക്ക് അനുകൂല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അതു പ്രാവര്‍ത്തികമാക്കാതെ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു

Leave a Reply

spot_img

Related articles

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് അനുവദിക്കരത്; ഹൈക്കോടതി

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.രാഷ്ട്രീയാവശ്യങ്ങൾക്ക് മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ്...

കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാറെ സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാറെ സസ്പെൻഡ് ചെയ്തു.കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത്. പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ 1000...

ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും

ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല...

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി. പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള...