രാജ്ഭവൻ ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ നിർദേശം നൽകി ബംഗാൾ ഗവർണർ

കൊൽക്കത്ത : ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ.

സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഗവർണർ സി.വി.ആനന്ദബോസ് നിർദേശം നൽകിയത്.

‘സച്ച് കെ സാമ്നെ’ എന്ന പരിപാടി വഴി പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നാണ് രാജ്ഭവൻ അറിയിച്ചത്.  

വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനിൽ മുന്നിലാണ് പ്രദർശനം. ദൃശ്യങ്ങൾ കാണേണ്ടവർ ഇ–മെയിൽ വഴിയോ ഫോൺ വഴിയോ രാജ്ഭവനെ ബന്ധപ്പെടമെന്ന് അറിയിപ്പിൽ പറയുന്നു.

ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവൻ പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ നൂറു പേർക്കാണ് പ്രദർശനം കാണാൻ അനുമതി.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.

ദൃശ്യങ്ങൾ ലഭ്യമാക്കുന്നില്ലെന്ന പൊലീസിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.

ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്.

രണ്ടു തവണ ഗവർണർ അപമര്യാദയായി സ്പർശിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതി.

ടെലിഫോൺ റൂമിൽ ജോലി ചെയ്യുന്ന യുവതി രാജ്ഭവൻ വളപ്പിലെ ക്വാർട്ടേഴ്സിലാണ് താമസം.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി രാജ്ഭവനിൽ എത്തുന്നത് തടഞ്ഞ ഗവർണർ, പൊലീസുമായി അന്വേഷണത്തിൽ സഹകരിക്കരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. 

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...