ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി

ബിനോയ് കോടിയേരിക്ക് തിരിച്ചടി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് ഹൈക്കോടതി.

ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദേശം.

ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി.

ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടിസുകള്‍ക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഹര്‍ജി ഇന്നു പരിഗണിച്ചു.

2015-2016 മുതല്‍ 2021-2022 വരെയുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

6 വര്‍ഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നു

Leave a Reply

spot_img

Related articles

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്.ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത്...

സ്വർണവില വീണ്ടും വർധിച്ചു

സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി.ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. ഇന്നലെ 71,440...

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...