മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.അദ്വാനി ജിക്ക് ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു.