കോട്ടയം വാകത്താനത്ത് വൻ കഞ്ചാവ് വേട്ട

കോട്ടയം വാകത്താനത്ത് വൻ കഞ്ചാവ് വേട്ട, വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി.

കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചത്.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

വാകത്താനം ഗവ ആശു പത്രിയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു.

ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ളവർ കയറിപ്പോവുന്നത് കണ്ടവർ ഉണ്ട്.

വിവരം അറിഞ്ഞ് എക്സൈസ് എത്തി മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

രണ്ട് പൊതികളിലും ഞെരുക്കി ‘ബോൾ’ ആകൃതിയിലാക്കിയ കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയിരുന്നു.

ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ അനു .വി .ഗോപിനാഥ് , ബൈജു മോൻ K C, അനിൽ കമാർ KK പ്രിവന്റീ വ് ഓഫീസർ നിഫി ജേക്കബ് സി വിൽ എക്സൈസ് ഓഫീസർ അനീഷ് രാജ് KR, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത KV എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...

കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി പരിശോധന ശക്തമാക്കി കോട്ടയം എക്സൈസ് സ്പെഷ്യൽ...

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകനോട് പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ...

കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കൊച്ചി കളമശേരി സര്‍ക്കാര്‍ പോളി ടെക്‌നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍...