ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി – രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്.130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടുവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം..അതേസമയം, ബിഹാറിൽ നിതീഷ് കുമാറിൻ്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്സിറ്റ് പോളുകളും എൻഡിഎക്ക് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

