ബിഹാർ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത്

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു. സഖ്യം പൊളിയുന്നതിൻ്റെ തെളിവാണ് തർക്കമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. മഹാസഖ്യത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ച ആർജെഡിയുടെ ഫോർമുല കോൺഗ്രസിനും ഇടത് കക്ഷികൾക്കും സ്വീകാര്യമായിട്ടില്ല. 55 സീറ്റ് വരെ നൽകാമെന്ന് കോൺഗ്രസിനെ ആർജെഡി അറിയിച്ചെങ്കിലും കുറഞ്ഞത് 70 സീറ്റെങ്കിലും വേണമെന്നതാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എഐ സിസി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ധാരൺയിലെത്തിയ 25 സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...