ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു.
60 വയസ്സായിരുന്നു.
സംസ്കാരം പിന്നീട്.
മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്.
ജനനി വാരികയിൽ സബ് എഡിറ്ററായി പത്രപ്രവർത്തന ജീവിതം തുടങ്ങിയ ബിജി കോട്ടയത്തെ സാസ്കാരിക ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
കുറച്ചുനാളായി അസുഖബാധിതനായ ചികിത്സയിലായിരുന്നു.
ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഘട്ടത്തിലാണ് മരണം സംഭവിച്ചത്.
കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു.