സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം

ക്യാമ്പസുകൾ ലഹരി മാഫിയയുടെയും വികല രാഷ്ട്രീയത്തിന്റെയും താവളമാകാൻ അനുവദിക്കരുത് :അഡ്വ ബിജു ഉമ്മൻ

മാനവികതയുടെയും സാഹോദര്യത്തിന്റെയും ആഴമുള്ള സൗഹൃദങ്ങളുടെയും ഉദ്യാനങ്ങളായിരുന്ന കേരളത്തിലെ കാമ്പസുകൾ മനുഷത്വം മരവിച്ച കൊലകളരികളായി അധഃപ്പതിച്ചത് ഞെട്ടിപ്പിക്കുന്ന അപായ സൂചനയാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവിച്ചു.

ഇന്നത്തെ ക്യാമ്പസുകൾ നാളത്തെ സമൂഹത്തിന്റെ പരിച്ഛേതനമാണ്. ധർമ്മീകബോധവും പ്രതികരണശേഷിയും ചിന്താസ്ഫുടതയും എക്കാലത്തും യുവത്വത്തിൻറെ മുഖമുദ്രകളായിരുന്നു

ക്യാമ്പസുകളിൽ നിന്ന് ഈ മൂല്യങ്ങൾ കൈമോശം വന്നിരിക്കുന്നു എന്നതാണ് പൂക്കോട് കാമ്പസില്‍ നടന്ന നിഷ്ഠൂരമായ കൊലപാതകം സൂചിപ്പിക്കുന്നത്.

ക്യാമ്പസുകൾ ലഹരി മാഫിയയുടെയും വികല രാഷ്ട്രീയത്തിന്റെയും താവളമാകാൻ അനുവദിക്കരുത്.

നിഷ്പക്ഷവും നീതിപൂർവവുമായ ജുഡിഷൽ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ കുറ്റവാളികളെ കണ്ടെത്തി നീതിപീഠത്തിന്റെ മുമ്പിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷ നൽകാൻ കഴിയൂ.

ഇക്കാര്യത്തില്‍ ബഹു. കേരള ഗവര്‍ണ്ണര്‍ ചാന്‍സിലര്‍ എന്ന നിലയില്‍ സ്വീകരിച്ച ശക്തമായ നിലപാടിനൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷിയും അണിചേരുന്നു.

ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കൂട്ടമായി കേരത്തിലെ ക്യാമ്പസുകൾ ഉപേക്ഷിച്ച് വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത വർദ്ധിക്കുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത്, കേരളത്തിലെ ക്യാമ്പസുകളിൽ നന്മയുടെ വസന്തകാലം പുനസ്ഥാപിക്കുവാൻ എല്ലാ വിവേചനങ്ങളും മറന്നു സമൂഹം ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...