താമരശേരി ചുരത്തിലെ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരിച്ചത്.
രാവിലെ 6 മണിയോടെയായിരുന്നു അപകടം.
ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.