ബിൽ ഗേറ്റ്‌സിന് ചായ നൽകുന്നതിൻ്റെ വീഡിയോ വൈറലായതിന് ശേഷം ഇൻ്റർനെറ്റിൽ തരംഗമായി മാറി ഡോളി ചായ്‌വാല.
സോഷ്യൽ മീഡിയയിൽ വൈറൽ ക്ലിപ്പ് പ്രത്യക്ഷപ്പെടുന്നതു വരെ മൈക്രോസോഫ്റ്റ് സഹസ്ഥാപകനെ ചായക്കാരൻ ആദ്യം തിരിച്ചറിഞ്ഞില്ല.
നാഗ്പൂരിൽ നിന്നുള്ള ചായ വിൽപനക്കാരൻ ഇതേക്കുറിച്ച്ഇങ്ങനെ പറഞ്ഞു, “അദ്ദേഹം ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു വിദേശ രാജ്യത്ത് നിന്നുള്ള ആളാണ് എന്നേ കരുതിയിള്ളൂ. അതിനാൽ അദ്ദേഹത്തിന് ചായ നൽകി. അടുത്ത ദിവസം, ഞാൻ നാഗ് പൂരിൽ തിരിച്ചെത്തി. അപ്പോഴാണ് ആർക്കാണ് ഞാൻ ചായ നൽകിയതെന്ന് മനസ്സിലായത്.”
ഡോളിവാല പറഞ്ഞു, “ഞങ്ങൾ ഒന്നും സംസാരിച്ചില്ല. അദ്ദേഹം എൻ്റെ അരികിൽ നിൽക്കുകയായിരുന്നു, ഞാൻ എൻ്റെ ജോലിയിൽ മുഴുകി. ചായ കുടിച്ച ശേഷം അദ്ദേഹം (ബിൽ ഗേറ്റ്സ്) പറഞ്ഞു, ‘കൊള്ളാം, ഡോളിവാലാ ചായ്.”
ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡോളി പറഞ്ഞു, “ഞാൻ കാണുന്ന സൗത്ത് സിനിമകളിൽ നിന്ന് പകർത്തിയതാണ്.”
“ഇന്ന്, ഞാൻ നാഗ് പൂർ കാ ഡോളി ചായ് വാല ആയി മാറിയെന്നു തോന്നുന്നു. ഭാവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചായ വിളമ്പാൻ ഞാൻ ആഗ്രഹിക്കുന്നു.”
“എൻ്റെ ജീവിതകാലം മുഴുവൻ ഒരു പുഞ്ചിരിയോടെ എല്ലാവർക്കും ചായ വിൽക്കാനും ആ പുഞ്ചിരികളെല്ലാം തിരികെ സ്വീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ചായ്‌വാല സന്തോഷത്തോടെ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ, ഫ്രെയിമിൽ ബിൽ ഗേറ്റ്‌സ്, “വൺ ചായ, പ്ലീസ്” എന്ന് പറയുന്നു.
തൻ്റെ വണ്ടിയിൽ ചായ തയ്യാറാക്കുന്ന ചായ വിൽപനക്കാരൻ്റെ രീതി വളരെ പ്രത്യേകതയുള്ളതാണ്.
വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി.
തൻ്റെ ടീ സ്റ്റാൾ സ്ഥിതി ചെയ്യുന്ന നാഗ് പൂരിൽ വീഡിയോ ചിത്രീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അത് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോളി ചായ്‌വാല നേരത്തെ പറഞ്ഞു.
തൻ്റെ സിഗ്നേച്ചർ ശൈലിയിൽ ചായ തയ്യാറാക്കാൻ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിച്ചെങ്കിലും ബിൽ ഗേറ്റ്‌സിനെക്കുറിച്ച് പറഞ്ഞില്ലെന്ന് ജനപ്രിയ ചായ വിൽപ്പനക്കാരൻ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡോളി ചായ്‌വാലക്ക് വൻ ആരാധകരാണ് ഉള്ളത്.
അദ്ദേഹം തൻ്റെ റീലുകളും ചിത്രങ്ങളും പങ്കിടുന്നു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്ത്യ സന്ദർശിക്കുന്നു. ബുധനാഴ്ച, ഡോളി ചായ്‌വാല ചായക്കടയിൽ നിന്ന് ഒരു കപ്പ് ചായ കുടിക്കുന്നതിൻ്റെ രസകരമായ വീഡിയോ ഗേറ്റ്‌സ് പങ്കിട്ടു.
ചായ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള വഴിയിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനാണ് ഡോളി ചായ് വാല.
പതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള ചായക്കാരൻ നാഗ്പൂരിൽ ഒരു ചായക്കട നടത്തുന്നു.
“ഇന്ത്യയിൽ, നിങ്ങൾ തിരിയുന്ന എല്ലായിടത്തും നിങ്ങൾക്ക് പുതുമകൾ കണ്ടെത്താനാകും- ഒരു കപ്പ് ചായ തയ്യാറാക്കുന്നതിൽ പോലും” എന്ന അടിക്കുറിപ്പോടെയാണ് ഗേറ്റ്‌സ് ഇപ്പോൾ വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഡോളി ചായ്‌വാലയോട് ഗേറ്റ്‌സ് ഒരു കപ്പ് ചായ ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ചായ വിൽപനക്കാരൻ തൻ്റെ തനതായ രീതി ഉപയോഗിച്ച് ചായ തയ്യാറാക്കുന്നു.
ഗേറ്റ്സ് ചൂടുള്ള പാനീയം കുടിക്കുമ്പോൾ, ഇന്ത്യയിൽ ആയിരിക്കുന്നതിൻ്റെ ആവേശം അദ്ദേഹം പങ്കുവെക്കുന്നു.
“ജീവിതം രക്ഷിക്കാനും മെച്ചപ്പെടുത്താനും ഒരു പ്രത്യേക കപ്പ് ചായ ഉണ്ടാക്കാനുമുള്ള പുതിയ വഴികളിൽ പ്രവർത്തിക്കുന്ന അവിശ്വസനീയമായ പുതുമയുള്ളവരുടെ ഭവനമായ ഇന്ത്യയിൽ തിരിച്ചെത്തുന്നതിൽ ഞാൻ ആവേശഭരിതനാണ്.”
ബിൽ ഗേറ്റ്‌സ്-ഡോളി ചായ്‌വാല കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചുകൊണ്ട്, സൊമാറ്റോ X അക്കൗണ്ടിൽ എഴുതി:
“ബിൽ ഗേറ്റ്‌സിന് പോലും ചായയ്ക്ക് 60% വരെ കിഴിവ്.”
ഇൻസ്റ്റാഗ്രാമിൽ 15 മണിക്കൂർ മുമ്പ് പങ്കിട്ട വീഡിയോയ്ക്ക് 14 ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമൻ്റുകളും ഉണ്ട്.