മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിൽ ഇന്ത്യ ഗവൺമെന്റിന്റെ 2021-ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മ പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 5961 വളർത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്. കള്ളിങ് പ്രവർത്തനങ്ങൾ മാർച്ച് 21 രാവിലെ മുതൽ തുടങ്ങും. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ജില്ലാ കളക്ടർ നൽകി.

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കേണ്ടതാണ്. അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടേണ്ടതാണ്. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കേണ്ടതാണ്.
കളക്ടറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.സി. പ്രസാദ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...