പക്ഷിപ്പനി ജാഗ്രതയോടെയുള്ള നടപടി തുടരും.ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

സംസ്ഥാനം പൊതു തെരഞ്ഞെടുപ്പ് ചൂടിൽ മുന്നേറവേ
മറ്റൊരു തീക്കാറ്റു പോലെ നമ്മെ നടുക്കി വീണ്ടും പക്ഷിപ്പനി വന്നിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിലും ചെറുതന പഞ്ചായത്തിലും പക്ഷിപ്പനി ആക്രമണം ഉണ്ടായി. മുമ്പുണ്ടായതുപോലെ തന്നെ ഇത്തവണയും പക്ഷിപ്പനിക്കെതിരെ കടുത്ത പ്രതിരോധവും ജാഗ്രതയുമെന്ന തന്ത്രം തന്നെയാണ് മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചത്.

നടപടികൾ നിമിഷം പ്രതി

ഒരു സൈന്യം പോലെ നിന്നാണ് പക്ഷിപ്പനിക്കെതിരെ ഇത്തവണ മുഗസംരക്ഷണ വകുപ്പ് പ്രവർത്തിച്ചത്

എടത്വപഞ്ചായത്തിലെ വാർഡ് ഒന്നിൽ ഏപ്രിൽ 9 ന് താറാവുകൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ചമ്പക്കുളം ശ്രീകണ്ഠശ്വര മംഗലം ചിറയിലെ
എബ്രഹാം ഔസേപ്പിൻ്റെ താറവുകൾ ആണ് ആദ്യം ചത്തത്.
തുടർന്ന് ഏപ്രിൽ 11ന് ചെറുതനയിലെ രഘുനാഥന്റെയും ദേവരാജന്റെയും താറാവുകൾക്ക് രോഗബാധിച്ചു .
രോഗം കണ്ടെത്തിയ ഉടൻ തന്നെ തിരുവല്ല പക്ഷി രോഗ നിർണായ ലബോറട്ടറി നടത്തിയ പരിശോധനയിൽ ആദ്യ സ്ഥിരീകരണവുമുണ്ടായി.

തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിൽ രോഗം സ്ഥിരീകരിച്ചതിന് തുടർന്ന് ഉടൻ നടപടികളുമായി
മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി.

രോഗം പൊട്ടി പുറപ്പെട്ട എപ്പിക് സെൻ്ററിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കുക എന്നതായിരുന്നു പ്രോട്ടോക്കാൾ.

ഇതിനായി ഓരോ പഞ്ചായത്തിലും നാല് ദ്രുത പ്രതികരണ ടീമുകളെയാണ് ചുമലപ്പെടുത്തിയത് .

ആകെ 18007 ഓളം വളർത്തുപക്ഷികളെ ഈ രണ്ടു പഞ്ചായത്തുകളിലുമായി കൊന്നു നശിപ്പിച്ചു.

17296 താറാവുകളും 394 കോഴികളും 304 കാടകളും 13 പ്രാവുകളും ഇതിൽ ഉൾപ്പെടുന്നു.

537 മുട്ടകളും 100 കിലോ തീറ്റയും ഇതോടൊപ്പം നശിപ്പിക്കപ്പെട്ടു.

വളർത്തു പക്ഷികൾക്ക്
യഥാവിധി
നഷ്ടപരിഹാരം

വിവിധ പഞ്ചായത്തുകളിൽ വളർത്തുപക്ഷികളെ നഷ്ടപ്പെട്ടവർക്കും ഒഴിവാക്കലിൻ്റെ ഭാഗമായി നശിപ്പിക്കപ്പെട്ട പക്ഷികൾക്കും മുമ്പെന്നത്തേയും പോലെ
നഷ്ടപരിഹാരം നല്കും

നഷ്ടം അവലോകനം നടത്തുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വകുപ്പുകളുടെ ഏകോപനം സജീവം

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം സജീവമാക്കിയതാണ് ഇത്തവണത്തെ വലിയ നേട്ടം

മൃഗസംരക്ഷണം,
റവന്യൂ
വനം
ആരോഗ്യം
തദ്ദേശസ്വയംഭരണം പോലീസ്
മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വലിയ ഏകോപനമാണ് ഇത്തവണ ഉണ്ടായത്
രോഗം ബാധിച്ച 10 കിലോമീറ്റർ ചുറ്റളവ്
സർവേലൻസ് സോൺ ആയി പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള വളർത്തുപക്ഷികളുടെ കടത്ത് നിരോധിച്ചു.

വളർത്തുപക്ഷികളുടെ മുട്ടയുടെയും തീറ്റയുടെയും വില്പന കടകൾ
നിരോധനം തീരുന്നതുവരെ തുറക്കില്ല. കോട്ടയത്തെയും പത്തനംതിട്ടയിലെയും ഏതാനും പഞ്ചായത്തുകളിലെ പ്രദേശങ്ങൾ
ഈ നിരോധനത്തിൽ ഉൾപ്പെടും.

ദ്രുത നടപടികൾ

രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള വളർത്തുപക്ഷികളെയും കൊന്നു കുഴിച്ചുമൂടി. ഈ പ്രദേശം ശുചീകരണം നടത്തുന്നത് വരെ ജാഗ്രത വേണം

ഏതെങ്കിലും അസ്വാഭാവിക കാരണത്താൽ വളർത്തുപക്ഷി മരണം സംഭവിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഉടൻതന്നെ റിപ്പോർട്ട് നൽകുവാൻ ആലപ്പുഴയിൽ തന്നെ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട് (ഫോൺ0477 2252636)

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുൾപ്പെടെയുള്ള സർക്കാർ ഫാമുകളിലും സ്വകാര്യ ഫാമുകളിലും രാസശുചീകരണം ഊർജിതമാക്കിയിട്ടുണ്ട്.

ദേശാടനപക്ഷികളുടെ സ്ഥിരം താവളങ്ങളിൽ നിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

ആശങ്ക വേണ്ട
ജാഗ്രത മതി

സംസ്ഥാനത്ത് അടുത്ത ഇടവേളകളിൽ ഇത്
ആറാം തവണയാണ് പക്ഷിപ്പനിയെത്തുന്നത്

2014 -2015 ന് ശേഷം തുടർച്ചയായ് അങ്ങിങ്ങ്
രോഗം വരുന്നുണ്ട്

പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമാണ് ഏവിയൻ ഇൻഫ്ളുവൻസ(എച്ച് 5 എൻ 1 )

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്നത് വേഗത്തിലാണെങ്കിലും മനുഷ്യരിലേക്ക് അപൂർവമായേ പടരുകയുള്ളു എന്നിരുന്നാലും കനത്ത ജാഗ്രത വേണ്ടിയിരിക്കുന്നു.

കനത്ത സാമൂഹ്യ സുരക്ഷ നേടാൻ നാം കരുത്തോടെയും കരുതലോടെയും കൂട്ടായി പ്രവർത്തിക്കണം.

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...