‘ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം, തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നു’; കെ മുരളീധരൻ

സിപിഐഎം നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് പാർട്ടി. ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം. തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കൊടകര കേസ് മറക്കാൻ ബിജെപിയെ സഹായിക്കുകയാണ് സിപിഐഎം. ഇരുപാർട്ടികൾക്കും മുഖ്യ ശത്രു കോൺഗ്രസാണ്. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ കയറിയത് പാർട്ടി ഗൗരവത്തോടെ കാണും. നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.അതേസമയം പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. പൊലീസെത്തും മുൻപേ പണം ഒളിപ്പിച്ചുവെന്നും മുഴുവൻ വിവരങ്ങളും ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണം എത്തിയന്ന വിവരം സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ട്. ആളെക്കൂട്ടി ബലംപ്രയോഗിച്ച് മറയ്ക്കാനാവില്ല. എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....