കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടാൻ പോലീസ്.ഇന്നലെ സുഗതനെ വിയ്യൂർ ജയിലിൽ നിന്നും തലസ്ഥാനത്ത് എത്തിച്ചിരുന്നു.സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ തിരുവന്തപുരത്ത് എത്തിച്ചത്.ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന സുഗതൻ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് ആവശ്യപ്പെടും.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...