ശബരിമല പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്ക് ആഗ്രഹമില്ല; സന്ദീപ് വാര്യർ

ശബരിമല പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്ക് ആഗ്രഹമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.ശബരിമല പ്രശ്‌നത്തിൽ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയിൽ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്ന‌ം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമി ല്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത‌് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാ നാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. ‘നരേന്ദ്രമോദി പത്തനംതിട്ടയിൽ വന്ന് ഗുജറാത്തിയിൽ ശരണം വിളിച്ചു പോയതാണ് അഞ്ചുവർഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല’. ‘കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോൾ തന്ത്രപൂർവ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയിൽ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാർട്ടിയും സർക്കാരും കോൺഗ്രസിൻ്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലമാണ് പിണറായി സർക്കാർ തിരുത്തിയത്. ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സമയത്ത് യുവതി പ്രവേശനം അനുവദിക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട്’ -സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...