ബിജെപി രണ്ടക്ക സീറ്റ് നേട്ടമുണ്ടാക്കും; മോദി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റ് നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

2024 ലെ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

2019 ല്‍ വോട്ടിങ് ശതമാനം രണ്ടക്കം കടന്നു.

2024 ല്‍ സീറ്റുകള്‍ രണ്ടക്കം കടക്കും.

400 സീറ്റുകള്‍ എന്ന ലക്ഷ്യത്തില്‍ കേരളവും ഭാഗമാകുമെന്നദ്ദേഹം പറഞ്ഞു.

രാഷ്ട്രനിർമ്മാണത്തിനായി കേരളവും ബിജെപിയെ അനുഗ്രഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരളത്തോട് ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന് അർഹമായതെല്ലാം നല്‍കി.

മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേരളത്തിനും നല്‍കി.

വോട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ കണ്ടിട്ടില്ല.

കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമം.

കേരളത്തിൻ്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും.

ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തും.

അതിന് കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകും.

കേരളത്തിലെ യുവതയ്ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും.

കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...