തിരുവനന്തപുരം നഗരസഭാ പരിധിയിലും ഹെഡ്ഗേവാർ റോഡ് ഉണ്ടെന്ന അവകാശവാദവുമായി ബിജെപി നേതാവ് എം.എസ് കുമാർ. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള പിന്തുണച്ചത് കോൺഗ്രസും ലീഗും എന്ന് എം എസ് കുമാർ പറയുന്നു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് 1992 – 93 കാലത്ത് റോഡിന് പേര് നൽകിയതെന്നാണ് എം.എസ് കുമാറിന്റെ വാദം.എൽഡിഎഫിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു പ്രമേയം പാസാക്കിയത്. വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നത് ഷോ ആണെന്നും എംഎസ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. 1992 93 കാലത്ത് നഗരസഭയിൽ താനാണ് റോഡിന് ഹെഡ്ഗേവാർ എന്ന പേര് നൽകണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന് അദേഹം പറയുന്നു. അതേസമയം വാദം ശരിയെന്ന് സി.പി.ഐഎം നേതാവും അക്കാലത്തെ കൗൺസിലറും ആയിരുന്ന ജയൻ ബാബു പറഞ്ഞു.