സ്ഥിര താമസമാക്കിയാലും ജയിക്കില്ല; എം.വി ഗോവിന്ദന്‍

മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുള്‍പ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നു.

പൊന്നാനി സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നം നല്‍കിയത് രാഷ്ട്രീയ സന്ദേശം നല്‍കാനാണെന്നും അദ്ദേഹം ആരോപിച്ചു.

വീണ വിവാദം തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ തമ്മില്‍ ഉള്ളത് കമ്പനികള്‍ തമ്മില്‍ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചു കേരളത്തില്‍ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...